കൊച്ചി: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ബാലാശ്രമത്തിലെ വാർഡൻ പത്തനംതിട്ട നിലക്കൽ പനക്കൽ വീട്ടിൽ രതീഷിനെയാണ് (34) എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.
വിശ്വഹിന്ദു പരിഷത്തിന്റെ സേവാ വിഭാഗമായ വിവേകാനന്ദ കൾച്ചറൽ സൊസൈറ്റിയുടെ കീഴിലാണ് ബാലാശ്രമം. ഹിൽപാലസ് പൊലീസാണ് കേസെടുത്തത്.
ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ കെ.ബി പ്രവീണാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ ബിന്ദു കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.