വിവരങ്ങൾ കണ്ടെടുത്തത് സി -ഡാക്കിൽ നടന്ന വിശദ പരിശോധനയിൽ
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എൻ.ഐ.എ വീണ്ടെടുത്തത് 2000 ജി.ബി രേഖകൾ. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരിൽനിന്ന് പിടിച്ചെടുത്ത ആറ് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്. സി -ഡാക്കിൽ നടന്ന വിശദമായ പ്രാഥമിക പരിശോധനയിലാണ് 2000 ജി.ബി വരുന്ന വിവരങ്ങൾ കണ്ടെടുത്തത്.
വാട്സ്ആപ്പ് ചാറ്റ്, ഫേസ്ബുക്, ഇ-മെയിൽ എന്നിവയിലെതടക്കം മുഴുവൻ രേഖകളും ഇക്കഴിഞ്ഞ ഒമ്പതിന് പൂർത്തിയായ ആദ്യ പരിശോധനയിൽ സി -ഡാക് വീണ്ടെടുത്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട്, ഗൂഢാലോചനയുടെ വിവരങ്ങൾ എന്നിവ പരിശോധനയിൽ കണ്ടെടുത്തതായാണ് സൂചന. വിശദ പരിശോധന പൂർത്തിയാവാനുണ്ട്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ അടക്കം പരിശോധനയിൽ വീണ്ടെടുത്തിട്ടുണ്ട്. ഇതിൽനിന്ന് കേസുമായി ബന്ധിപ്പിക്കാവുന്ന നിർണായകമായ ചില വിവരങ്ങൾ എൻ.ഐ.എ കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തിലാണ് സ്വപ്ന അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ജൂലൈ 24 നാണ് പരിശോധനക്കായി മൊബൈൽ സി -ഡാക്കിലേക്ക് അയച്ചത്. പരിശോധനയുടെ ആദ്യ വിവരങ്ങൾ സി -ഡാക് ആഗസ്റ്റ് 13 ന് നൽകിയിരുന്നു. വീണ്ടെടുത്ത രേഖകൾ പ്രതികളുടെ സാന്നിധ്യത്തിൽ ചോദിച്ച് ഉറപ്പ് വരുത്തുകയാണ് അന്വേഷണ സംഘത്തിെൻറ ലക്ഷ്യം. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ മൊബൈൽ ഫോണുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളിൽ മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ എന്നിവരെക്കുറിച്ച് പറയുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.