വനം ഭേദഗതി ബിൽ: പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം-എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ ചട്ട പ്രകാരം ഗസറ്റിൽ വനം ഭേദഗതി ബില്ല് സംനന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിദേശങ്ങളോ സര്‍ക്കാരിനെ അറിയിക്കാനുണ്ടെങ്കില്‍ അത് ഡിസംബര്‍ 31-നകം വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണെന്ന് ബഹു. വനം-വന്യജീവി വകുപ്പുമന്ത്രി അറിയിച്ചു.

ഇപ്പോള്‍ നിലവിലുള്ള നിയമം മനസിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച നിർദേശങ്ങള്‍ സമര്‍പ്പിക്കണം. കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി, വനം -വന്യജീവി വകുപ്പ്, റൂം നമ്പര്‍. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001 എന്ന വിലാസത്തിലോ Email id: prlsecy.forest@kerala.gov.in അയക്കാം.

Tags:    
News Summary - Forest Amendment Bill: Public comments to be sought-A. K. Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.