ബാര്‍കോഴ: ആരോപണങ്ങള്‍ നിഷേധിച്ച് ബാബു

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മന്ത്രി കെ. ബാബു നിയമസഭയില്‍ നിഷേധിച്ചു. സത്യവുമായി ഇതിന് ഒരു ബന്ധവുമില്ല. കോടതിവിധിവരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളുടെ യോഗത്തിലല്ല, അതിനുശേഷം ഒരുമാസം കഴിഞ്ഞ് നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ബാര്‍ലൈസന്‍സ് ഫീസ് കുറക്കാന്‍ തീരുമാനിച്ചത്. ഇത് കൂട്ടായതീരുമാനമാണെന്ന് എക്സൈസ് സെക്രട്ടറിയും കമീഷണറും വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ഫീസ് കൂട്ടാന്‍ കൈക്കൊണ്ട തീരുമാനം മന്ത്രിസഭയുടേതാണ്. മന്ത്രിസഭാരേഖയില്‍ ഒരുതിരുത്തലും വരുത്തിയിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

ഇടതുഭരണത്തില്‍ പി.കെ. ഗുരുദാസന്‍ എക്സൈസ് മന്ത്രിയായിരുന്നപ്പോഴും എക്സൈസ് നയം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതില്‍ ഫീസ് കൂട്ടില്ളെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. തന്‍െറ കാലത്ത് ബാര്‍ലൈസന്‍സ് ഫീസ് നിശ്ചയിക്കാന്‍ ബാറുടമകളുമായി ചര്‍ച്ചചെയ്തിട്ടില്ളെന്ന് ഗുരുദാസന്‍ അറിയിച്ചു. അന്ന് നികുതി സെക്രട്ടറിയും എക്സൈസ് കമീഷണറും നാല് ലക്ഷം രൂപ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. അത്രയും വര്‍ധിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ബാര്‍ ഉടമകളുടെ പേരുകള്‍ ബാബു വെളിപ്പെടുത്തി.

തോമസ് ഐസക് 2006ലെ ബജറ്റില്‍ 120 ശതമാനം നികുതി ചുമത്തിയിട്ട് ധനകാര്യബില്ലില്‍ അത് 115 ശതമാനമാക്കിയത് കോഴവാങ്ങിയാണോയെന്ന് ബാബു ചോദിച്ചു. താന്‍ വിളിച്ചത് പ്രീ ബജറ്റ് മീറ്റിങ് അല്ളെന്നും പ്രീ അബ്കാരി പോളിസി മീറ്റിങ്ങാണെന്നും ബാബു വിശദീകരിച്ചു.എന്നാല്‍, വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പ്രീബജറ്റ് മീറ്റിങ് എന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളതെന്ന് ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. താന്‍ ചെയ്തതാണ് ശരിയായ രീതി. ആദ്യം ബജറ്റില്‍ നികുതിനിര്‍ദേശം അവതരിപ്പിക്കുകയും പിന്നീട് സബ്ജക്ട് കമ്മിറ്റിയില്‍ അത് കുറക്കുകയുമാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.