ബസ്​ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

താമരശ്ശേരി: സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചമൽ നിർമല യു.പി സ്കൂൾ ആറാംക്ലാസ് വിദ്യാർഥിയും പെരുമ്പള്ളി ആറാംമുക്ക് മലയിൽ അബ്ദുൽ നാസറിെൻറ മകനുമായ മുഹമ്മദ് റാഷിദ് (11) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ ചമൽ ചുണ്ടൻകുഴിയിൽ വെച്ചായിരുന്നു അപകടം. സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റാഷിദ് സുഹൃത്തിെൻറ ബൈക്കിന് പിറകിൽ സഞ്ചരിക്കുമ്പോഴാണ് അപകടം.  കട്ടിപ്പാറയിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന  കോടഞ്ചേരി സെൻറ് ജോസഫ് ഹൈസ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  

ഗുരുതര പരിക്കുകളോടെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: നസീറ. സഹോദരങ്ങൾ: താഹിറ നെസ്ലി (പുതുപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി), തൊഹാനി (ചമൽ നിർമല എൽ.പി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിനി), തൗഫില.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.