കോഴിക്കോട്: ‘എന്‍െറ മകന്‍ ആളുകളെ രക്ഷിക്കാന്‍ തന്നെയാണ് മാന്‍ഹോളിലേക്ക് ഇറങ്ങിയത്. അക്കാരണത്താല്‍ അവന്‍െറ ജീവന്‍പോലും ഇല്ലാതായി. എന്നിട്ടും അവനെക്കുറിച്ച് എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. മതം നോക്കിയല്ല അവന്‍ ആളുകളെ രക്ഷപ്പെടുത്തുന്നത്. സഹിക്കാനാവുന്നില്ല. പൊറുക്കാനും പറ്റുന്നില്ല...’ പറഞ്ഞ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനു മുമ്പേ നൗഷാദിന്‍െറ മാതാവ് അസ്മ ബീവി വിതുമ്പി. നാടിന് അഭിമാനമായ മകനെക്കുറിച്ച് നടക്കുന്ന വിവാദത്തോടാണ് ഇസഹിക്കാനാവുന്നില്ല, എന്തിനാണ്
ഇങ്ങനെ പറയുന്നത്
വിതുമ്പലോടെ നൗഷാദിന്‍െറ മാതാവ്വര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചത്. വിവാദത്തോട് ആദ്യം മുഖംതിരിഞ്ഞ അവര്‍, മകനെക്കുറിച്ച് പൊതുമധ്യത്തില്‍ ചര്‍ച്ച നീണ്ടുപോവുന്നതോടെയാണ് പ്രതികരിക്കാന്‍ തയാറായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അകാലത്തില്‍ പൊലിഞ്ഞ മകനെ എല്ലാവരും ഒരേ സ്വരത്തില്‍ പുകഴ്ത്തുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പരാമര്‍ശമാണ് ഇവരെ സങ്കടത്തിലാക്കിയത്.
മതസൗഹാര്‍ദം തകര്‍ക്കുന്ന നീക്കം അനുവദിക്കില്ളെന്ന് ചെന്നിത്തല
തിരുവനന്തപുരം: മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിതെളിക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയെടുക്കും. കോഴിക്കോട്ട് മാന്‍ഹോള്‍ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രകോപന പ്രതികരണത്തെ കുറിച്ച് ടി.എന്‍. പ്രതാപന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആരും നിയമത്തിനതീതരല്ല. നിയമവ്യവസ്ഥ അട്ടിമറിക്കാനും വര്‍ഗീയ കലാപത്തിനും ആരു ശ്രമിച്ചാലും ചെറുക്കും. ചാതുര്‍വര്‍ണ്യത്തിന്‍െറ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ശ്രീനാരായണഗുരു ഉഴുതുമറിച്ച പുണ്യഭൂമിയില്‍ വര്‍ഗീയതയുടെ വിഷവിത്തിറക്കാന്‍ ആരെയും അനുവദിക്കില്ല. വര്‍ഗീയ വിദ്വേഷം ഉണര്‍ത്തുന്ന പ്രസംഗമോ പ്രവര്‍ത്തനമോ വെള്ളാപ്പള്ളിയല്ല, ആരു നടത്തിയാലും കര്‍ശന നടപടിയെടുക്കും.
മാന്‍ഹോള്‍ ദുരന്തം: പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍
കോഴിക്കോട്: നഗരത്തിലെ ഭൂഗര്‍ഭ അഴുക്കുചാലിന്‍െറ മാന്‍ഹോളില്‍ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ മൂന്നുപേരും നല്‍കിയ ജാമ്യാപേക്ഷ മൂന്നാം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ജോജി ഡിസംബര്‍ എട്ടിന് മാറ്റി. ജാമ്യം ചൊവ്വാഴ്ചതന്നെ അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കരാര്‍ ജോലി ഏറ്റെടുത്ത ചെന്നൈ ശ്രീറാം ഇ.പി.സിയിലെ പ്രോജക്ട് മാനേജര്‍ തിരുച്ചിറപ്പള്ളി സൗത് കാമാ സ്ട്രീറ്റിലെ ശെല്‍വകുമാര്‍ (55), സൈറ്റ് എന്‍ജിനീയര്‍ ആന്ധ്ര കടപ്പ ബക്കരപ്പേട്ട് രഘുനാഥ റെഡ്ഡി (31), സേഫ്റ്റി ഓഫിസര്‍ അലോക് ആന്‍റണി (29) എന്നിവരാണ് അഡ്വ. പി. ബാലഗോപാലന്‍ നായര്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. അപകടം സംഭവിക്കുമെന്ന ബോധ്യത്തോടെയുള്ള പ്രവൃത്തികാരണം മരണമുണ്ടായതിന് ഇന്ത്യന്‍ ശിക്ഷാനിയമം 304 പ്രകാരമാണ് പൊലീസ് കേസെടുത്തത്. നവംബര്‍ 26നാണ് കണ്ടംകുളം ക്രാസ് റോഡില്‍ മാന്‍ഹോളില്‍ കുടുങ്ങി ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.