തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ. കച്ചവടതാല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുമായി എസ്.എന്‍.ഡി.പിയെ വെള്ളാപ്പള്ളി ഉപയോഗിക്കുകയാണെന്നും ജനറല്‍ സെക്രട്ടറിയായി തുടരാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി നടത്തിവരുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. കഴിഞ്ഞദിവസം തന്നെ വിമര്‍ശിക്കാനായി ഉപയോഗിച്ച വിശേഷണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യന്‍ അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്‍റെ സമീപനങ്ങള്‍ക്കെതിരെയുണ്ടായ ജനരോഷം തണുപ്പിക്കാന്‍ പല വിശദീകരണങ്ങളും നല്‍കുന്നുണ്ട്. വെള്ളാപ്പള്ളി പറഞ്ഞതെല്ലാം നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്നും സുധീരൻ പറഞ്ഞു.
നിയമം എല്ലാവര്‍ക്കും ബാധകമാണ്. അത് അതിന്‍റെ വഴിയിലൂടെ മുന്നോട്ട് പോകും. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണോ എന്ന് പൊലീസ് തീരുമാനിക്കണം. മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ആരില്‍ നിന്നുണ്ടായാലും അതത് സമയത്ത് പ്രതികരിച്ചിട്ടുണ്ട.് എന്നാല്‍, ഇത്ര പച്ചയായി വർഗീയപ്രസംഗം നടത്തിയത് എതിര്‍ക്കപ്പെടേണ്ടതാണെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.