വെള്ളാപ്പള്ളിക്ക് എതിരായ കേസ്: തെളിവെടുപ്പ് തുടങ്ങി


ആലുവ: മതസ്പര്‍ധയുള്ള പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയെടുത്ത കേസില്‍ തെളിവെടുപ്പ് തുടങ്ങി. ആലുവ സി.ഐ ടി.ബി. വിജയന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആലുവ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
വെള്ളാപ്പള്ളി പരിപാടിക്കായി തങ്ങിയ ഹോട്ടലിലത്തെി പൊലീസ് തെളിവെടുപ്പ് നടത്തി. മറ്റൊരു പരാതിക്കാരനായ കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവിന്‍െറ മൊഴിയും രേഖപ്പെടുത്തി.  കേസിലെ പരാതിക്കാരായ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെയും മൊഴി ശനിയാഴ്ചയോ, ഞായറാഴ്ചയോ രേഖപ്പെടുത്തിയേക്കും. ഇരുവരുടെയും മൊഴി ഒരേസമയം ശേഖരിക്കാനാണ് പൊലീസിന്‍െറ ശ്രമം. ഇതിനായി ഇരുവര്‍ക്കും ഉചിതമായ സമയം തേടി. വിഡിയോ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരുകയാണ്. പൂര്‍ണമായ വിഡിയോ ദൃശ്യം ലഭ്യമാകാത്തതിനാല്‍ വീഡിയോ പരിശോധന നടത്താന്‍ കഴിഞ്ഞില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.