തിരുവനന്തപുരം: ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ കമീഷനെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.
കേരളംകണ്ട ഏറ്റവും ഉജ്ജ്വലമായ ബഹുജന സമരത്തിനുമുന്നില്‍ മുട്ടുമടക്കിയാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. തനിക്ക് ക്ളീന്‍ചിറ്റ് നേടിയെടുക്കാനുള്ള ഉപകരണമായി ജുഡീഷ്യല്‍ കമീഷന് അധഃപതിക്കണം എന്ന വികാരമാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ തെളിഞ്ഞുകാണുന്നതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.