വെള്ളാപ്പള്ളിയുടെ പാർട്ടി യു.ഡി.എഫിന് ഭീഷണിയല്ല -എ.കെ ആന്‍റണി

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ പുതിയ പാർട്ടി യു.ഡി.എഫിന് ഭീഷണിയല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. വർഗീയ ദ്രൂവീകരണം ഉണ്ടാക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായാണ് പുതിയ പാർട്ടിയുടെ രൂപീകരണം. ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നത് കേരളത്തിൽ ചെറിയ തോതിൽ വിജയിച്ചിട്ടുണ്ടെന്നും ആന്‍റണി പറഞ്ഞു.

സോളാർ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ പ്രതി ബിജു രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണ്. നിഷ്ഠൂരമായ കൊലക്കേസിലെ പ്രതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്‍റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തോട് സഹതാപം മാത്രമേയുള്ളൂവെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.