കൊച്ചി: വിധിപറയുന്നതിന്‍െറ പേരില്‍ ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈകെട്ടിയിട്ട് അടിക്കുന്നതിന് തുല്യമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പരിചയമുള്ളതിന്‍െറ പേരില്‍ ഒരു കേസും താന്‍ ഒഴിവാക്കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് നിയമലംഘനമാണെന്നും കെമാല്‍പാഷ വ്യക്തമാക്കി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് കെമാല്‍പാഷ ഇക്കാര്യം വ്യക്തമാക്കിയത്.
ജഡ്ജിയെയല്ല ജഡ്ജ്മെന്‍റിനെയാണ് കുറ്റപ്പെടുത്തേണ്ടത്. വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്തതുകൊണ്ടല്ല, നിയമം മാനിക്കുന്നതുകൊണ്ടാണ്. ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോള്‍ പലതും പറയേണ്ടി വരും. പക്ഷേ എവിടെ പറയുമെന്നുള്ളതാണ് വിഷയം. താന്‍ പറഞ്ഞത് ആരെയും ഉദ്ദേശിച്ചുകൊണ്ടല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ വിധിപ്രസ്താവം നടത്തിയത് കെമാല്‍പാഷയാണ്. കെ.എം.മാണിക്കെതിരെ രൂക്ഷമായ നിരീക്ഷണങ്ങളായിരുന്നു കെമാല്‍പാഷ നടത്തിയിരുന്നത്. തുടര്‍ന്ന് കെമാല്‍പാഷക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.