കൊച്ചി: മൂന്നാറില്‍ ടാറ്റ കമ്പനിയുടെ കൈവശമുള്ള എസ്റ്റേറ്റ് ബംഗ്ളാവുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിയമപരമായ തടസ്സമില്ളെന്ന് ഹൈകോടതി. കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് പ്രകാരം കമ്പനിക്ക് തിരികെ കിട്ടിയ ഭൂമിയില്‍ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ബംഗ്ളാവുകളും ഹോം സ്റ്റേകളും പ്രവര്‍ത്തിപ്പക്കാമെന്ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ ഉത്തരവിട്ടു.
ആകെ ഭൂമിയുടെ അഞ്ച് ശതമാനംവരെ സ്ഥലത്ത് ടൂറിസം പദ്ധതികളുടെ ഭാഗമായി ബംഗ്ളാവുകളും ഹോം സ്റ്റേകളും അനുവദിക്കാമെന്ന് ഭൂപരിഷ്കരണ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരവും കമ്പനിക്ക് ബംഗ്ളാവുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസ്സമില്ല. എന്നാല്‍, ബന്ധപ്പെട്ട അധികൃതരില്‍നിന്ന് ഇവയുടെ പ്രവര്‍ത്തനത്തിന് നിയമപരമായ അനുമതി വാങ്ങണം. എസ്റ്റേറ്റ് ബംഗ്ളാവുകളുടെയും ഹോം സ്റ്റേകളുടെയും പ്രവര്‍ത്തനം പാട്ടക്കരാര്‍ ലംഘനമാണെന്ന് ആരോപിച്ച് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഇവ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്ത കലക്ടറുടെയും ലൈസന്‍സ് നിഷേധിച്ച പഞ്ചായത്തുകളുടെയും നടപടി റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. കലക്ടറുടെയും പഞ്ചായത്തുകളുടെയും നടപടി ചോദ്യംചെയ്ത് കണ്ണന്‍ ദേവന്‍ കമ്പനിയാണ് കോടതിയെ സമീപിച്ചത്.
21എസ്റ്റേറ്റ് ബംഗ്ളാവുകളുടെ പ്രവര്‍ത്തനം തടഞ്ഞ നടപടിയാണ് കോടതി റദ്ദാക്കിയത്. ഹരജിക്കാരുടെ കൈവശഭൂമിയില്‍ ടൂറിസ്റ്റ് ബംഗ്ളാവുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പാട്ടക്കരാര്‍ ലംഘനമാണെന്ന് വ്യക്തമാക്കി നേരത്തേ മൂന്നാര്‍, ദേവികുളം പഞ്ചായത്തുകള്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹരജിയിന്മേല്‍ പ്രശ്നം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്തുകള്‍ തീരുമാനിച്ചെങ്കിലും കലക്ടര്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ലൈസന്‍സ് നല്‍കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവുണ്ടായെങ്കിലും വീണ്ടും കലക്ടര്‍ ഇടപെട്ട് അനുമതി നിഷേധിച്ചെന്നും പഞ്ചായത്തുകള്‍ ആദ്യം അനുവദിച്ച ലൈസന്‍സ് റദ്ദാക്കിയെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
ഭൂമി തിരിച്ചുപിടിക്കാനുള്ള കലക്ടറുടെ നടപടിയും ഹരജിയില്‍ ചോദ്യംചെയ്തു. കണ്ണന്‍ ദേവന്‍ കമ്പനി മൂന്നാറില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്ന റവന്യൂവകുപ്പിന്‍െറ വാദം കോടതി തള്ളി. ജന്മി അവകാശം വഴി ലഭിച്ച ഭൂമി കൈമാറുന്നതില്‍ തെറ്റില്ളെന്ന് കോടതി വിലയിരുത്തി. കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് പ്രകാരമുള്ള ഇളവുകളും നിയമപരമായി കമ്പനിക്ക് ലഭ്യമാണ്. വിദേശ കമ്പനി കണ്ണന്‍ ദേവന് ഭൂമി കൈമാറിയത് റിസര്‍വ് ബാങ്കിന്‍െറ അനുമതിയോടെയല്ളെന്ന റവന്യൂവകുപ്പിന്‍െറ വാദവും കോടതി തള്ളി.
കൈമാറ്റം നടന്ന് പതിറ്റാണ്ടുകളായിട്ടും ഇതുസംബന്ധിച്ച് ആക്ഷേപമുന്നയിക്കാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ആംഗ്ളോ അമേരിക്കന്‍ ഡയറക്ട് ടീ ട്രേഡിങ് കമ്പനി ടാറ്റ ഫിന്‍ലേക്ക് 5250 ഏക്കര്‍ ഭൂമി കൈമാറ്റം നടത്തിയതും നിയമവിരുദ്ധമാണെന്ന് പറയാനാകില്ല. കോടതിക്കുമുന്നില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍നിന്ന് ഭൂമി കൈവശം വെക്കാനും കൈമാറാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും അനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അതിനാല്‍ വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെറ) അനുസരിച്ച് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വാങ്ങിയിട്ടില്ളെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കുന്നില്ളെന്ന് കോടതി വ്യക്തമാക്കി.
വനഭൂമിയും സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെല്ലാം ലംഘിച്ചാണ് ഭൂമി കൈവശം വെക്കലും കൈമാറ്റം ചെയ്യലും നടത്തിയിരിക്കുന്നതെന്നും വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറ്റം നടന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. വ്യാജമായാണ് ഹരജിക്കാര്‍ ഭൂമി കൈയടക്കിയതെന്ന് തെളിയിക്കാനുതകുന്ന രേഖകള്‍ സര്‍ക്കാറിന് ഹാജരാക്കാനായിട്ടില്ല. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി പിന്നീട് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് പ്രകാരം കണ്ണന്‍ ദേവന്‍ ആക്ട് പ്രകാരം കമ്പനിയുടെ കൈവശം തന്നെ വന്നുചേര്‍ന്നിട്ടുള്ളതാണ്. റിസോര്‍ട്ട്, ടൂറിസം പദ്ധതിക്ക് ഭൂമിയുടെ ഒരു ഭാഗം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. മാത്രമല്ല, അഞ്ച് ശതമാനം ഇളവനുവദിച്ച സര്‍ക്കാര്‍ ഭേദഗതി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. നൂറ്റാണ്ടുമുമ്പ് കൈമാറിക്കിട്ടിയ ഭൂമിയിലെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം കൂടി നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ കഴിയില്ളെന്നുമുള്ള ഹരജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.