കൊയിലാണ്ടിയിൽ ടാങ്കറും മിനിലോറിയും കൂട്ടിയിടിച്ചു; രണ്ടു പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ പാചകവാതക ടാങ്കറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ചെങ്കോട്ടുകാവ് പാലത്തിലാണ് അപകടമുണ്ടായത്. ടാങ്കറിൽ നിന്ന് വാതകം ചോരുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്. പാലത്തിൽ കുടുങ്ങിക്കിടക്കുന്ന ടാങ്കറിൽ നിന്ന് പാചകവാതകം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.