കേരളത്തിന് നഗരവികസനത്തിനായി 580 കോടി: വെങ്കയ്യ നായിഡു

ന്യൂഡൽഹി: കേരളത്തിന്‍റെ നഗരവികസനത്തിനായി 580 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

സ്മാർട്സിറ്റി പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. മെട്രോ റെയിൽ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കും. പദ്ധതികൾക്കായി അടുത്ത ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കുമെന്നും രാഷ്ട്രീയ പരിഗണനകൾക്കതീതമായി സാധ്യമായ എല്ലാ സഹായങ്ങളും കേരളത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സുരേഷ് പ്രഭു, നിതിൻ ഗഡ്കരി എന്നിവരുമായും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. പാർലമെൻറിന്‍റെ ശീതകാല സമ്മേളനം നടക്കുന്നതിനാൽ പാർലമെന്‍റിൽ വെച്ചാണ് പല മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.