തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന്‍െറ അടിമയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍. പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കി മുഖ്യമന്ത്രിയെ അപമാനിച്ച വെള്ളാപ്പള്ളി ആര്‍.എസ്.എസിന്‍േറയും സംഘപരിവാറിന്‍േറയും കൈയ്യിലെ പാവയായി മാറിയിരിക്കുകയാണ്. താന്‍ ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം മറന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി ഇനി ഒരു നിമിഷം പോലും എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറിയായി തുടരരുത്. ഉടന്‍ തന്നെ അദ്ദേഹം സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്നും സുധീരന്‍ പറഞ്ഞു.
വര്‍ഗീയ ശക്തികളുടെ അജണ്ടയുടെ ഭാഗമാണ് ഇതെല്ലാം.നാടിന്‍െറ പൊതു സ്വത്താണ് ആര്‍.ശങ്കര്‍. കേരളം അഭിമാനത്തോടെ ഓര്‍ക്കുന്ന മുഖ്യമന്ത്രി, ശ്രീനാരായണ ഗുരുസ്വമിയുടെ വചനത്തിന്‍െറ അന്ത:സത്ത ഉയര്‍ത്തിപ്പിടിച്ചയാളാണ് അദ്ദേഹം. കേരളം കണ്ട മികച്ച നേതാക്കളുടെ മുന്‍നിരയിലുള്ള ശങ്കറിന്‍െറ മഹത്തായ പൈതൃകം തട്ടിയെടുക്കാനാണ് വെള്ളാപ്പള്ളിയുമായി ചേര്‍ന്ന് സംഘപരിവാര്‍ ശ്രമിക്കുന്നത്. ആര്‍.ശങ്കറിനെ സംഘ്പരിവാറിന്‍െറ ഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം അദ്ദേഹത്തോടുള്ള അനാദരവാണ്. ആര് വിചാരിച്ചാലും അത് നടക്കാന്‍ പോവുന്നില്ല. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് മാധ്യമ വാര്‍ത്തകളുണ്ട്. ഇത് ശരിയാണോ എന്നത് പുറത്ത് വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടേത് ഉചിതമായ നടപടിയാണെന്നും എസ്.എന്‍.ഡി.പിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആര്‍.ശങ്കറിന്‍െറ പ്രതിമക്ക് മുന്നില്‍ കെ.പി.സി.സി പ്രാര്‍ത്ഥന നടത്തുമെന്നും സുധീരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.