കൊല്ലം: പ്രതിമാ അനാച്ഛാദന വിവാദത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ചുകൊണ്ട് ആർ. ശങ്കറിൻെറ കുടുംബം. പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് വിവാദമാക്കിയതിൽ ദുഃഖമുണ്ടെന്ന് ശങ്കറിൻെറ മകൻ മോഹൻ ശങ്കർ പറഞ്ഞു. ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. പിതാവിനെ ആർ.എസ്.എസുകാരനായി ചിത്രീകരിക്കുന്നതിൽ വേദനയുണ്ട്. മുഖ്യമന്ത്രിയെ ചടങ്ങിൽ നിന്നും ഒഴിവാക്കിയത് ചിലരുടെ താത്പര്യം സംരക്ഷിക്കാനാണ്. മുഖ്യമന്ത്രിയെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നയാളായിരുന്നു ആർ. ശങ്കർ. അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ കറുത്ത കൈകളുണ്ടെന്നും മോഹൻ ശങ്കർ സ്വകാര്യ ചാനലുകളോട് പ്രതികരിച്ചു. പിന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനും എസ്.എൻ.ഡി.പി കൊല്ലം യൂനിയൻ പ്രസിഡന്‍റുമാണ് മോഹൻ.
മുൻ മുഖ്യമന്ത്രി ആർ. ശങ്കറിൻെറ പ്രതിമ ഇന്ന് ഉച്ചക്കുശേഷം കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്യുന്നത്. ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.