കൊല്ലത്ത് മോദി പ്രസംഗിക്കുമ്പോള്‍ ലോക്സഭയില്‍ എം.പിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തപ്പോള്‍, വിട്ടുനില്‍ക്കേണ്ടിവന്നതിന്‍െറ പ്രതിഷേധസ്വരം ലോക്സഭയില്‍. സ്ഥലം എം.പിയായ എന്‍.കെ. പ്രേമചന്ദ്രനാണ് പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന തന്‍െറ മണ്ഡലത്തിലെ പരിപാടിക്ക് പോകാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും കഴിയാതെവന്നത് നിര്‍ഭാഗ്യകരമായെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ഒഴിവാക്കിയതുകൊണ്ടാണ് തനിക്കും മറ്റു ജനപ്രതിനിധികള്‍ക്കും വിട്ടുനില്‍ക്കേണ്ടിവന്നത്. മുഖ്യമന്ത്രിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയത് കേരളീയരോടുള്ള അവഹേളനമാണെന്ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും മതപരവുമായ അസഹിഷ്ണുത സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാമ്പത്തികവളര്‍ച്ചക്കും പുരോഗതിക്കും ആദ്യംചെയ്യേണ്ടത് അസഹിഷ്ണുത ഒഴിവാക്കുകയാണെന്ന് പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.