കൊല്ലത്ത് ഫർണിച്ചർ കടക്ക് തീപിടിച്ചു; വൻ നാശനഷ്ടം

കൊല്ലം: കൊട്ടിയം ദേശീയപാതക്ക് സമീപം ഫർണിച്ചർ കടക്ക് തീപിടിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. അടുത്തുള്ള ഗ്യാസ്പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ 2.50ന് കൊട്ടിയം പറക്കുളത്തായിരുന്നു അപകടം.

കെട്ടിട നിർമാണത്തിനുള്ള ജനൽ, കട്ടിള എന്നിവ നിർമിക്കുന്ന പഴയ ഫർണിച്ചർ കടയിലാണ് തീപിടിത്തമുണ്ടായത്. സമീപവാസികളാണ് കടക്ക് തീപിടിക്കുന്നത് ആദ്യം കണ്ടത്. അരകോടി രൂപയുടെ വസ്തുക്കൾ കത്തിനശിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നെത്തിയ 25ലധികം അഗ്നിശമന യൂനിറ്റുകൾ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.  

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.