ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ്​ തോമസ്​ വീട്ടിലിരുന്നേനെ –മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ നിയമസഭയിൽ രൂക്ഷ വിമർശവുമായി നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി. സർക്കാർ ജേക്കബ് തോമസിനെ വേട്ടയാടുന്നതായാണ് എല്ലാവരും പറയുന്നത്. എന്നാൽ അദ്ദേഹമാണ് സർക്കാറിനെ വേട്ടയാടുന്നത്.  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും സർവീസിൽ തുടരുന്നത്. താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ജേക്കബ് തോമസ് വീട്ടിലിരിക്കുമായിരുന്നു എന്നും മഞ്ഞളാംകുഴി അലി പറഞ്ഞു. കെട്ടിടങ്ങൾക്ക് ലൈസൻസ് കൊടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അഗ്നിശമന സേന മേധാവിയായിരിക്കെ അദ്ദേഹം കൈക്കൊണ്ട പല നടപടികളും വിഷയം പഠിക്കാതെയാണെന്നും ആരുടെയോ ഉപദേശത്തിന് അനുസരിച്ച് ചെയ്തതാണെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.