ബിജു രമേശിന്‍െറ കവടിയാറിലെ ഹോട്ടല്‍ ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്; നിയമനടപടിയെന്ന് മന്ത്രി

തിരുവനന്തപുരം:  ബിജു രമേശിന്‍െറ ഉടമസ്ഥതയിലെ കവടിയാറിലെ വിന്‍സര്‍ രാജധാനി ഹോട്ടല്‍ സമുച്ചയം കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് തദ്ദേശഭരണ വിജിലന്‍സ് വിഭാഗം കണ്ടത്തെിയതായി മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ അറിയിച്ചു. കെട്ടിട നിര്‍മാണചട്ടങ്ങള്‍ പാലിക്കാത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡൊമിനിക് പ്രസന്‍േറഷന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തിന്‍െറ ഒമ്പത് മുതല്‍ 12വരെയുള്ള നിലകള്‍ നിര്‍മിച്ചത്. 2003 ജൂലൈ ഒന്നിന് എട്ട് നിലവരെ നിര്‍മിക്കാന്‍ നല്‍കിയ പെര്‍മിറ്റില്‍നിന്ന് വ്യതിചലിച്ചതിനാല്‍ കെട്ടിടം അനധികൃതമായി കണക്കാക്കണം. എന്നാല്‍, ഈ കെട്ടിടത്തിനെതിരെ 2010 ഫെബ്രുവരി 28 മുതല്‍ ഒരു നടപടിയും നഗരസഭ സ്വീകരിച്ചതായി ഫയലില്‍ കാണുന്നില്ല. കെട്ടിടത്തിന്‍െറ ലോവര്‍ ബേസ്മെന്‍റ് ഫ്ളോര്‍ പിറകുവശത്തെ റോഡിലേക്ക് ചേര്‍ത്ത് നിര്‍മിച്ചതായി കണ്ടത്തെി. കെട്ടിടത്തിന്‍െറ തെക്കുവശത്തെ തുറസ്സായ സ്ഥലം അതിരുവരെ ഷീറ്റ് റൂഫ് ചെയ്ത് കെട്ടിടത്തിന്‍െറ ഭാഗമായി ഉപയോഗിക്കുന്നതും ചട്ടലംഘനമാണ്.
 കെട്ടിടത്തിന്‍െറ എഫ്.എ.ആറിലും കവറേജിലും മാറ്റം വന്നു. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഒന്നു മുതല്‍ 12വരെയുള്ള നിലകള്‍ ഉപയോഗിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാത്തത് നഗരസഭയുടെ വീഴ്ചയാണ്. നഗരസഭയില്‍നിന്ന് പരിശോധനക്ക് ലഭ്യമാക്കിയ ഫയല്‍ പൂര്‍ണമല്ല. 2003 ജൂലൈ ഒന്നിന് നല്‍കിയ പെര്‍മിറ്റ് അംഗീകൃത പ്ളാന്‍ ഒഴികെ മറ്റ് രേഖകളൊന്നും ലഭ്യമല്ല. അതിനാല്‍ പെര്‍മിറ്റ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കാനായിട്ടില്ല. റോഡ് സറണ്ടര്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അംഗീകാരം നല്‍കിയ പ്ളാനും പരിശോധിച്ചില്ല. ഫയര്‍ എന്‍.ഒ.സി, എയര്‍പോര്‍ട്ട് എന്‍.ഒ.സി എന്നിവ ലഭ്യമായതായി കാണുന്നില്ല. അനധികൃതമായി പണിത 4196.3 ചതുരശ്രമീറ്റര്‍ ഏരിയക്ക് 2009-10 മുതല്‍ ഓരോ വര്‍ഷവും 26,37,000 രൂപക്ക് നികുതിനിര്‍ണയിച്ച് നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ഉടമ തുക അടച്ചില്ല.
കോട്ടയ്ക്കകത്തെ രാജധാനി ബില്‍ഡിങ് നിര്‍മിച്ചതും ഹെറിറ്റേജ് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് മന്ത്രി പറഞ്ഞു. കോട്ടയ്ക്കകത്തെ മുഴുവന്‍ ഭൂമിയും ഹെറിറ്റേജ് സോണില്‍ പെടുന്നതാണ്. ഇവിടെ കെട്ടിടങ്ങളുടെ ഉയരം പരമാവധി ഒമ്പത് മീറ്ററേ ആകാവൂ. ഹെറിറ്റേജ് സ്വഭാവം നിലനിര്‍ത്തേണ്ട നിര്‍മാണങ്ങള്‍ക്ക്  ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമീഷന്‍െറ അനുമതി വാങ്ങണം. എന്നാല്‍, ഈ കെട്ടിടത്തിന് നാല് നിലകളുണ്ട്. രണ്ട് നിലകള്‍ക്കാണ് കോര്‍പറേഷന്‍െറ അനുമതി. പത്മനാഭസ്വാമിക്ഷേത്ര ട്രസ്റ്റ് വക മതിലിനോട് ചേര്‍ന്നാണ് നിര്‍മാണം. പാര്‍ക്കിങ് നിയമങ്ങളും പാലിച്ചില്ല.  2010ല്‍ ഈ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നഗരസഭക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടിയെടുത്തില്ല. ഈ വര്‍ഷം ഫെബ്രുവരി മൂന്നിനും മേയ് 18നും വീണ്ടും നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ളെന്നും അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.