ഡി.സി.സി ട്രഷററുടെ ആത്മഹത്യ; മറുപടിയില്ലാ​തെ കെ.പി.സി.സി നേതൃത്വം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ത്മ​ഹ​ത്യ​ക്കു​മു​മ്പ് വ​യ​നാ​ട് ഡി.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ എ​ഴു​തി​യ ക​ത്തു​ക​ൾ മ​ക്ക​ൾ കൈ​മാ​റി​യി​ട്ടും നി​സ്സം​ഗ​ത തു​ട​ർ​ന്ന കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന്റെ ന​ട​പ​ടി അ​വ​ർ​ക്കു​ത​ന്നെ വി​ന​യാ​യി. ക​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ നേ​താ​ക്ക​ൾ​ക്ക് പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത് ക​ത്ത് വാ​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഇ​തേ രീ​തി​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ, എ​ൻ.​എം. വി​ജ​യ​ന്റെ മൂ​ത്ത മ​ക​ൻ വി​ജേ​ഷ് പ​റ​യു​ന്ന​ത് ഇ​വ​ർ​ക്ക് ര​ണ്ടു​പേ​ർ​ക്കും ക​ത്ത് നേ​രി​ട്ട് കൊ​ണ്ടു​പോ​യി ഏ​ൽ​പ്പി​ക്കു​ക​യും അ​വ​ർ വാ​യി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ്.

ക​ത്ത് ത​ങ്ങ​ൾ നേ​രി​ട്ടു​കൈ​മാ​റി​യി​രു​ന്നെ​ന്ന് വി​ജേ​ഷും ഭാ​ര്യ പ​ത്മ​ജ​യും മ​ണി​ച്ചി​റ​യി​ലെ വീ​ട്ടി​ൽ വെ​ച്ച് പ​റ​ഞ്ഞു. ക​ത്ത് പൂ​ർ​ണ​മാ​യി വാ​യി​ച്ച മ​റ്റു​ള്ള​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യ​ട്ടെ എ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഓ​ടി​ച്ചു​വാ​യി​ച്ച​ശേ​ഷം പ​റ​ഞ്ഞ​ത്, ഇ​തൊ​ക്കെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ആ​ണ​ല്ലോ എ​ന്നാ​ണ്. പി​താ​വി​ന്റെ മ​ര​ണ​ത്തി​നു​ശേ​ഷം നേ​താ​ക്ക​ൾ വി​ളി​ക്കു​ക​യോ കു​ടും​ബ​ത്തെ സാ​ന്ത്വ​നി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

ക​ത്ത് നേ​താ​ക്ക​ൾ​ക്ക് എ​ത്തി​ച്ച​ശേ​ഷം 10 ദി​വ​സം കാ​ത്തി​രി​ക്ക​ണ​മെ​ന്നും എ​ന്നി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മാ​ത്രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൊ​ടു​ത്താ​ൽ മ​തി​യെ​ന്നും വി​ജ​യ​ൻ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച​തി​നു​ശേ​ഷം 10 ദി​വ​സം വ​രെ ക​ത്ത് പു​റ​ത്തു​വ​രാ​ത്ത​തി​ന് കാ​ര​ണം ഇ​താ​ണ്. ക​ത്ത് പു​റ​ത്താ​യ​തോ​ടെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്ക് ആ​രോ​ടും പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ർ​ബ​ൻ ബാ​ങ്കി​ൽ ത​ന്റെ ഇ​ള​യ മ​ക​ന്റെ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ആ​ണെ​ന്നും മ​റ്റൊ​രാ​ളെ നി​യ​മി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, മു​ൻ ഡി.​സി.​സി ട്ര​ഷ​റ​ർ കെ.​കെ ഗോ​പി​നാ​ഥ​ൻ, അ​ന്ത​രി​ച്ച മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​വി. ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ക​ത്തി​ലു​ള്ള​ത്. താ​ൻ മ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ ക​ത്തി​ൽ പേ​രു​ള്ള നേ​താ​ക്ക​ളാ​ണെ​ന്നും അ​തി​ലു​ണ്ട്. എം.​എ​ൽ.​എ​യെ വി​ടാ​തെ പി​ന്തു​ട​രു​ന്ന സി.​പി.​എ​മ്മി​ന് ക​ത്ത് വ​ലി​യ അ​ടി​യാ​ണ് ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഡി.​വൈ.​എ​ഫ്.​ഐ വ​ർ​ധി​ത ഊ​ർ​ജ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​തും ക​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്താ​ൻ സി.​പി.​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എം.​എ​ൽ.​എ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം, പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റേ​യും വി​ജി​ല​ൻ​സി​ന്റേ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ൻ.​എം. വി​ജ​യ​ന്റെ കു​ടും​ബം ന​ൽ​കി​യ ക​ത്തു​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​ട്ടു​ണ്ട്. ക​ത്തു​ക​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും.

അന്വേഷണ സ​മി​തി ഇ​ന്നെത്തും

ക​ൽ​പ​റ്റ: വ​യ​നാ​ട് ഡി.​സി.​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം.​വി​ജ​യ​ന്റെ​യും മ​ക​ന്റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ കെ.​പി.​സി.​സി നി​യോ​ഗി​ച്ച സ​മി​തി ബു​ധ​നാ​ഴ്ച ക​ൽ​പ​റ്റ​യി​ൽ എ​ത്തും. രാ​വി​ലെ 10ന് ​ക​ൽ​പ​റ്റ ഡി.​സി.​സി ഓ​ഫി​സി​ലെ​ത്തു​ന്ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്ക് പോ​കും. കെ.​പി.​സി.​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍, രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ്, കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത് എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

Tags:    
News Summary - DCC Treasurer's Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.