തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ അതിക്രമത്തിൽ എട്ട് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സൈക്കോളജി, ഫോർക് ലോർ പഠന വിഭാഗങ്ങളിലെ ഉണ്ണികൃഷ്ണൻ, സാബിർ, രജീഷ് ലാൽ, രജീഷ്, സൗമിത്ത്, അജിനാസ്, വിഷ്ണു, അഭിലാഷ് എന്നീ വിദ്യാർഥികൾക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
മുൻ വി.സി ഡോ. എം. അബ്ദുൽ സലാമിന്‍റെ കാലത്ത് കായികവിഭാഗം സ്വാശ്രയ വിദ്യാർഥികൾക്ക് റെഗുലര്‍ ഹോസ്റ്റൽ അനുവദിക്കുന്നതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിരാഹാരസമരം അടക്കമുള്ള പ്രതിഷേധ പരിപാടികൾ അരങ്ങേറിയിരുന്നു. ഈ സമയത്ത് നടന്ന അതിക്രമം ചൂണ്ടിക്കാട്ടി കായിക വിഭാഗത്തിലെ നാല് വിദ്യാർഥിനികൾ സർവകലാശാല രജിസ്ട്രാർക്ക് അന്ന് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് തുടർനടപടികൾക്കായി രജിസ്ട്രാർ തേഞ്ഞിപ്പലം പൊലീസിന് വെള്ളിയാഴ്ച കൈമാറിയത്.
സർവകലാശാല ഹോസ്റ്റലിന് പുറത്തുവെച്ച് കുരുമുളക് സ്പ്രേ അടിച്ച ശേഷം എട്ടു േപർ ചേർന്ന് മർദിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർഥിനികളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.