ജനുവരി 15നു ശേഷം തപാൽ ഓഫിസ്​ വഴി പെൻഷൻ വിതരണമില്ല

കോഴിക്കോട്: തപാൽ ഓഫിസ് വഴിയുള്ള ക്ഷേമപെൻഷൻ വിതരണം സംസ്ഥാനത്ത് നിർത്തലാക്കുന്നു. തപാൽ ഓഫിസിലൂടെ കൈപ്പറ്റുന്നവർക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാൻ ജനുവരി 15 വരെ സമയം അനുവദിച്ചു. 60 ശതമാനം ഗുണഭോക്താക്കൾക്ക് പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയും 24 ശതമാനം പേർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ട് വഴിയും 16 ശതമാനം പേർക്ക് ഇ–മണി ഓർഡറായുമാണ് നിലവിൽ പെൻഷൻ വിതരണം ചെയ്യുന്നത്.

 കെ.സി. ജോസഫ്, എം.കെ. മുനീർ, ഷിബു ബേബിജോൺ, അനിൽകുമാർ എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വിതരണ സംവിധാനം മാറ്റുന്നത്. ഗുണഭോക്താക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കഴിഞ്ഞ ഒക്ടോബർ 14ന് മന്ത്രിസഭാ യോഗം ചർച്ചചെയ്തിരുന്നു. ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലുമായി സംസാരിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ കഴിയുന്ന തൃപ്തികരമായ നിർദേശങ്ങൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിെൻറ ഭാഗത്തുനിന്നുണ്ടായില്ല.

തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാര്യങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധന അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.തപാൽ ഓഫിസുകളുടെ ഗുരുതര വീഴ്ചയാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തത്. ഏതുമാസത്തെ പെൻഷനാണ് ഗുണഭോക്താവിന് നൽകിയതെന്നറിയാൻ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിൽ സൗകര്യമില്ല. ആവശ്യപ്പെട്ട വിവരം നൽകാൻപോലും ചില പോസ്റ്റ് ഓഫിസുകൾ തയാറായില്ല.

ചില കേസുകളിൽ ഗുണഭോക്താവിെൻറ അക്കൗണ്ടിൽ പെൻഷൻ തുക വരവുവെച്ചിരുന്നതായി പോസ്റ്റൽ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും യഥാർഥത്തിൽ ഗുണഭോക്താവിെൻറ അക്കൗണ്ടിൽ തുക എത്തിയിരുന്നില്ല. ഗുണഭോക്താവിന് തുക കൈമാറുന്നതിൽ കാലതാമസമുണ്ടാവുന്നതിനൊപ്പം അവർ പെൻഷൻ തുക കൈപ്പറ്റുന്നതിനായി നിരവധി തവണ പോസ്റ്റ് ഓഫിസിനെ സമീപിക്കേണ്ട അവസ്ഥയും വന്നു. ഇതിെൻറയടിസ്ഥാനത്തിലാണ് പുതിയ മാറ്റം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.