കൊല്ലം: ആർ.എസ്.പിക്കെതിരെ നടക്കുന്ന അപവാദ പ്രചരണം പാർട്ടിയെ പിളർത്താനെന്ന് മന്ത്രി ഷിബു ബേബി ജോൺ. കോവൂർ കുഞ്ഞുമോന്‍ എം.എൽ.എയുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി തകർന്നടിഞ്ഞെന്ന വാദം തെറ്റാണ്. 2010ൽ 34 അംഗങ്ങൾ വിജയിച്ചപ്പോൾ 2015ൽ 30 ആയി. എന്നാലിത് 2005ലെ നിലയെക്കാൾ മെച്ചമാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബി.ജെ.പിയിലേക്ക് പോകുന്നതാണ് സി.പി.എം തടയേണ്ടതെന്നും ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.