കെ.ടി. തോമസ് മലയാളികളോട് മാപ്പുപറയണം –വി.എസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയില്‍ കേരളത്തിന്‍െറ പ്രതിനിധിയായിരുന്ന് വസ്തുതകള്‍ക്കും യുക്തിക്കും നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് കെ.ടി. തോമസ് മലയാളികളോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജലസേചന ആവശ്യത്തിന് തമിഴ്നാടിന് വെള്ളം നല്‍കണമെന്നാണ് മുല്ലപ്പെരിയാര്‍ ഉടമ്പടിയില്‍ ഉള്ളതെന്നും അത് ലംഘിച്ച് തമിഴ്നാട് വൈദ്യുതോല്‍പാദനം നടത്തുന്നെന്നുമാണ് കെ.ടി. തോമസ് ആരോപിക്കുന്നത്. എന്നാല്‍ 1970 മേയ് 29ന് മുല്ലപ്പെരിയാര്‍ ജലത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അവകാശം തമിഴ്നാടിന് നല്‍കി കേരളം കരാര്‍ ഒപ്പിട്ട കാര്യം സാമാന്യ വിവരമുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്.

ഇത് മറച്ചുവെച്ച് അവാസ്തവം പ്രചരിപ്പിക്കുന്നതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. 142 അടിയില്‍ വെള്ളം എത്തിയിട്ടും മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയിട്ടില്ളെന്നും സുരക്ഷിതമാണെന്നും തോമസ് പറഞ്ഞതും ഇതോടൊപ്പം കൂട്ടിവായിക്കണം. കേരളത്തോട് മാത്രമല്ല, മനുഷ്യജീവനോടു തന്നെ ഒരു പരിഗണനയുമില്ലാത്ത മനസ്സിന്‍െറ ഉടമക്ക് മാത്രമേ ഇങ്ങനെ പറയാനാവൂ. 120 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ എന്ന ചുണ്ണാമ്പ് ഡാമിന്‍െറ സുരക്ഷ അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരെ കൊണ്ടുവന്ന് അടിയന്തരമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.