കോഴിക്കോട്: ജില്ലാ ജയില്‍ സൂപ്രണ്ടിനെതിരായ പരാതിയില്‍ അന്വേഷണ കമീഷന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സൂപ്രണ്ട് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് അസിസ്റ്റന്‍റ് വനിതാ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്തിയ ജയിലുകളിലെ വനിതാ ജീവനക്കാരുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സമിതിയാണ് ജയില്‍ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ പരാതിക്കാരി അസിസ്റ്റന്‍റ് വനിതാ സൂപ്രണ്ട്, ആരോപിതനായ സൂപ്രണ്ട്, ജയിലിലെ വനിതാ-പുരുഷ ജീവനക്കാര്‍, ദിവസവേതനക്കാരി തുടങ്ങിയവരെ ചോദ്യംചെയ്തു.
സൂപ്രണ്ട് തന്നെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിയില്‍ കഴമ്പില്ളെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തലെന്ന് അധ്യക്ഷയും കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടുമായ ശകുന്തള ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും വനിതാ ജീവനക്കാരികളില്‍ പലര്‍ക്കും പരാതി സംബന്ധിച്ച് ഒന്നുമറിയില്ളെന്നും അവര്‍ പറഞ്ഞു. ഇങ്ങനെയൊരു പീഡനം നടന്നതു സംബന്ധിച്ച് നേരത്തേ ആരും അറിഞ്ഞില്ളെന്നും അവര്‍ പറഞ്ഞു.
ശകുന്തളക്ക് പുറമെ ഡി.ഐ.ജി ഓഫിസിലെ അസിസ്റ്റന്‍റ് ഷെര്‍ളി, റീജനല്‍ ഓഫിസര്‍ വി.പി. സുനില്‍കുമാര്‍ എന്നിവരും സമിതിയിലെ അംഗങ്ങളായിരുന്നു.
പരാതി ലഭിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചട്ടം. കഴിഞ്ഞ 18നാണ് വനിതാ സൂപ്രണ്ട് സമിതിക്ക് പരാതി നല്‍കിയത്. സൂപ്രണ്ടിനെതിരെ മാനസികപീഡനം ആരോപിച്ച് ജയിലിലെ വനിതാ അസി. സൂപ്രണ്ട് ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്, ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസന്‍ തൈപ്പറമ്പില്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പില്ളെന്നായിരുന്നു ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ നടന്ന പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയത്.
ജയില്‍ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടി സ്വീകരിക്കാനിരിക്കെയാണ് വനിതാ സൂപ്രണ്ട് ആരോപണവുമായി എത്തിയതെന്നാണ് സൂപ്രണ്ട് സമിതിക്ക് മൊഴിനല്‍കിയത്. വനിതാ സൂപ്രണ്ടിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ച് ജയില്‍ ഐ.ജി എച്ച്. ഗോപകുമാറിന് സൂപ്രണ്ട് അജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ഡി.ഐ.ജിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വധഭീഷണി: ഫോണ്‍ തിരിച്ചറിയാനായില്ല
കോഴിക്കോട്: ജില്ലാ ജയില്‍ സൂപ്രണ്ടിനെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ടെലിഫോണ്‍ വിവരങ്ങള്‍ ലഭ്യമായില്ല. അന്വേഷണത്തിനായി സൈബര്‍ സെല്ലിന്‍െറ സഹായം തേടിയെങ്കിലും ജയിലിലെ കണ്‍ട്രോള്‍റൂമിലേക്ക് വിളിച്ച നമ്പര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ളെന്നാണ് പൊലീസ് പറയുന്നത്. സൂപ്രണ്ടിനെയും വനിതാ ജീവനക്കാരികളെയും പലതവണ ഫോണില്‍ വിളിച്ച് അസഭ്യംപറഞ്ഞ സംഭവത്തിലാണ് കസബ പൊലീസ് കേസെടുത്തത്. ഫോണ്‍ വിളിക്കാനുപയോഗിച്ച സിം കാര്‍ഡ് ആരുടെ പേരിലാണെന്നും എവിടെനിന്നാണ് വിളിച്ചതെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. 9072495786, 9072495780 എന്നീ രണ്ട് മൊബൈല്‍ നമ്പറുകള്‍ മാത്രമാണ് പൊലീസിന് തെളിവായി ലഭിച്ചത്. വിളിച്ച ഫോണ്‍ ഓഫ് ചെയ്യുകയോ സിം കാര്‍ഡ് നശിപ്പിക്കുകയോ ചെയ്തെന്നാണ് സൈബര്‍ സെല്‍ നിഗമനം.
ജില്ലാ ജയില്‍ കണ്‍ട്രോള്‍റൂമിലെ 2722340 എന്ന നമ്പറിലേക്കാണ് പല ദിവസങ്ങളിലായി ഭീഷണിഫോണുകള്‍ വന്നത്. വനിതാ ജീവനക്കാരികളോട് അസഭ്യംപറയുകയും സൂപ്രണ്ടിനെ വണ്ടിയിടിച്ചുകൊല്ലുമെന്നുമായിരുന്നു ഭീഷണി. പല ദിവസങ്ങളിലായി ഫോണ്‍ വന്നതോടെ ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പിലിന്‍െറ നിര്‍ദേശപ്രകാരം വധഭീഷണിയുണ്ടായ ജയില്‍ സൂപ്രണ്ട് അജയകുമാര്‍ പുരുഷോത്തമന്‍ കസബ പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയശേഷവും ഭീഷണിഫോണ്‍ വന്നതായി സൂപ്രണ്ട് പറയുന്നു. അശ്ളീല ഫോണ്‍വിളിക്ക് ഇരയായ വനിതാ ജീവനക്കാര്‍ ജയില്‍ സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. കേസിന്‍െറ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസബ എസ്.ഐ സജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.