ഗവര്‍ണറെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവം: പ്രോട്ടോകോള്‍ ഓഫിസറുടെ വീഴ്ച അന്വേഷിക്കും


നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഗവര്‍ണര്‍ പി. സദാശിവത്തെ കയറ്റാതിരുന്നതുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ചുമതലയുണ്ടായിരുന്നയാള്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടോയെന്നതുള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും. എന്നാല്‍, അന്വേഷണത്തിന് സര്‍ക്കാര്‍ ഇതുവരെ ഒൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടില്ളെന്ന് റൂറല്‍ എസ്.പി യതീഷ്ചന്ദ്ര ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൊവാഴ്ച രാത്രി എയര്‍ ഇന്ത്യയുടെ തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ യാത്രചെയ്യാനത്തെിയപ്പോഴാണ് ഗവര്‍ണര്‍ വൈകിയതിന്‍െറ പേരില്‍ പൈലറ്റ് വിമാനത്തിന്‍െറ വാതില്‍ അടച്ചത്. ഗവര്‍ണര്‍ റണ്‍വേയിലേക്ക് ഒൗദ്യോഗിക വാഹനത്തില്‍ എത്തിയെങ്കിലും വിമാനം റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്നിരുന്നു.
ഡല്‍ഹിയില്‍നിന്ന് രാത്രി 9.10ന് എത്തി 9.50നാണ് ഈ വിമാനം തിരുവനന്തപുരത്തേക്ക് പോകേണ്ടത്. എന്നാല്‍, ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് 10.45ന് മാത്രമാണ് വിമാനമത്തെിയത്. തുടര്‍ന്ന് 11.45ന് വിമാനം തിരുവനന്തപുരത്തേക്ക് പറക്കുകയും ചെയ്തു. പ്രോട്ടോകോളിന്‍െറ ചുമതലയുണ്ടായിരുന്ന ജില്ലാ അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫിസര്‍ക്കായിരുന്നു ചൊവ്വാഴ്ച ഗവര്‍ണറുടെ ടിക്കറ്റ്, വിമാനത്താവളത്തില്‍ യാത്രയയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെ ചുമതലയുണ്ടായിരുന്നത്. വിമാനം എത്തിയ സമയവും പുറപ്പെടുന്ന സമയവും പലവട്ടം അസി. പ്രോട്ടോകോള്‍ ഓഫിസര്‍ ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായാണ് പറയപ്പെടുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് ഗവര്‍ണറെ കൂടാതെ 54 പേര്‍ വിമാനത്തിനകത്ത് തിരുവനന്തപുരത്തേക്ക് പോകാനായി കയറിയിരുന്നു. ആഭ്യന്തര വ്യോമയാന നിയമപ്രകാരം യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന്‍െറ ഒരു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.