മദ്യനയത്തില്‍ സുപ്രിംകോടതി വിധി 29ന്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിൻെറ മദ്യനയം ശരിവെച്ച ഹൈകോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രിംകോടതി ഈ മാസം 29ന് വിധി പറയും. സംസ്ഥാനത്തെ ബാറുടമകള്‍ സമര്‍പിച്ച ഹരജിയില്‍ ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ച് വാദം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാഴ്ചയാണ് സുപ്രീംകോടതി ബെഞ്ച് വാദം കേൾക്കാനെടുത്തത്. സംസ്ഥാന സർക്കാറിൻെറത് വിവേചനപരമായ നിലപാടാണെന്നായിരുന്നു ബാറുടമകളുടെ വാദം.

ബാറുടമകൾക്കായി മുഗുൾ റോഹ്ത്തഗിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക നിരയും സംസ്ഥാന സർക്കാറിനായി കപിൽ സിബലുമാണ് ഹാജരായത്. കേരളത്തെ സംബന്ധിച്ച് നിർണായക വിധിയായിരിക്കും വരികയെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍ ദിവസങ്ങൾക്ക് മുമ്പ് ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.

2014 ഒക്ടോബര്‍ 30നാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈകോടതി ശരിവെച്ചത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 700 ലേറെ ബാറുകള്‍ പൂട്ടുകയും പുതിയ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയും ചെയ്തു. ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളിലെ ബാറുകള്‍ ഒഴികെയുള്ളവയാണ് പൂട്ടിയത്.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.