സംസ്ഥാനത്ത് കാണാതാവുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന കാണാതാവുന്നതില്‍ അധികവും പെണ്‍കുട്ടികള്‍

തൃശൂര്‍: സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്നത് വര്‍ധിക്കുന്നു. ഏറ്റവുമൊടുവില്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സക്കത്തെിയ യുവതിയുടെ ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ സഹായികളായി എത്തിയ സംഘം തട്ടിയെടുത്തു. സമാനസംഭവങ്ങള്‍ നിരവധിയുണ്ട്.  സംസ്ഥാനത്ത് ദിവസം ശരാശരി രണ്ട് കുട്ടികളെ കാണാതാവുന്നുണ്ടെന്നാണ് പൊലീസ് ക്രൈം റെക്കോഡ്സ് സെല്ലിന്‍െറ വിലയിരുത്തല്‍. ഇവര്‍ക്കെന്ത് സംഭവിക്കുന്നു എന്നത് ആര്‍ക്കും അറിയില്ല. ഇതേക്കുറിച്ച് ആര്‍ക്കും ആകുലതയില്ല. ഇതൊരു പൊതുവികാരമായി  സമൂഹം ഏറ്റെടുക്കുന്നുമില്ല. കാണാതെപോവുന്ന കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തിയത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളില്‍നിന്ന് കാണാതായത് 5,818 കുട്ടികളാണ്. 2010 മുതല്‍ 2015 മേയ് വരെ കാണാതായ കുട്ടികളില്‍ 3281 പേര്‍ പെണ്‍കുട്ടികളും 2537 പേര്‍ ആണ്‍കുട്ടികളുമാണ്. ഇതില്‍ 361 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ളെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പറയുന്നു. 2010 മുതലുള്ള കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും കാണാതാകുന്നവരുടെ എണ്ണം കൂടിവരുകയാണ്. 2010ല്‍ കാണാതായത് 829 കുട്ടികളാണ്.

ഇവരില്‍ 456 പെണ്‍കുട്ടികളാണ്. 2011ല്‍ 942 കുട്ടികള്‍ കാണാതായി. ഇതില്‍ 546  പെണ്‍കുട്ടികളാണ്. 2012ല്‍ കാണാതായ 1081 പേരില്‍ 605 പെണ്‍കുട്ടികളുണ്ട്. 2013ല്‍ 686, 2014ല്‍ 698 എന്നിങ്ങനെയാണ് കാണാതായ പെണ്‍കുട്ടികളുടെ കണക്ക്. ഈ സെപ്റ്റംബര്‍ വരെ 529 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതില്‍ 290 പെണ്‍കുട്ടികളുണ്ട്. പിന്നീടുള്ള കണക്കുകള്‍ ഏകോപിപ്പിച്ചിട്ടിലെന്ന് പൊലീസ് പറയുന്നു. കുട്ടികളെ കാണാതാവുന്നത് മിക്കവരും പൊലീസില്‍ അറിയിക്കാറില്ല. അതുകൊണ്ടുതന്നെ ഈ കണക്കുകള്‍ കൃത്യമല്ളെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു.

അവകൂടി ചേര്‍ത്താല്‍ കാണാതായ കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമാകും.2010ല്‍ കാണാതായ 829 പേരില്‍ 28 പേരെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 2011ല്‍ കാണാതായവരില്‍ 46 പേരെ ഇനിയും കണ്ടത്തെിയിട്ടില്ല. 2012ല്‍ കാണാതായതില്‍ 44 പേരെയാണ് ഇനിയും കണ്ടത്തൊനുണ്ട്. 2013ല്‍ ഇതുപോലെ 87 പേരെ കണ്ടത്തൊനുണ്ട്. 2014ല്‍ കാണാതായവരില്‍ 73 പേരെയാണ് കണ്ടത്തൊനുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.