ഹെവി വാഹനങ്ങള്‍ക്ക് വയനാട് ചുരത്തില്‍ നാളെ മുതല്‍ രാത്രി യാത്രാ നിരോധം

കോഴിക്കോട്: വയനാട് ചുരത്തിലെ നവീകരണ പ്രവൃത്തികള്‍ തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസം രാത്രി 10 മുതല്‍ രാവിലെ ആറുവരെയായിരിക്കുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ സമയം ചുരത്തില്‍ യാത്രാ വാഹനങ്ങളുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കടത്തിവിടില്ല. എന്നാല്‍, നാല് ചക്രങ്ങള്‍ വരെയുള്ള വാഹനങ്ങള്‍ പോകാന്‍ അനുവദിക്കും.

ഹെവി വാഹനങ്ങള്‍ക്ക് ഈ സമയം കുറ്റ്യാടി ചുരത്തിലൂടെ പോകാം. ചുരത്തിലെ പ്രവൃത്തികള്‍ ഡിസംബര്‍ 22ന് തുടങ്ങിയിരുന്നു. എന്നാല്‍, തിരക്ക് കാരണം ഉറയ്ക്കാത്ത പുതിയ ടാറിങ്ങിലൂടെ വാഹനങ്ങള്‍ കടത്തിവിടേണ്ടിവരികയും റോഡിന് ബലക്ഷയം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രധാന പ്രവൃത്തികള്‍ രാത്രിയിലേക്ക് മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.