വി.എസ് പി.ബി അംഗങ്ങള്‍ക്കൊപ്പം

കൊല്‍ക്കത്ത: സി.പി.എം പാര്‍ട്ടി പ്ളീനം ഉദ്ഘാടന വേദിയില്‍ പി.ബി അംഗങ്ങള്‍ക്കൊപ്പം വി.എസ്. അച്യുതാനന്ദനും ഇടം ലഭിച്ചത് ശ്രദ്ധേയമായി. കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവ് മാത്രമായ വി.എസിന് മുതിര്‍ന്ന നേതാവ് എന്ന പരിഗണനയിലാണ് പി.ബി അംഗങ്ങള്‍ക്കൊപ്പം ഇരിപ്പിടം ലഭിച്ചത്. പ്ളീനം വേദിയിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനക്കും വി.എസിന് പാര്‍ട്ടി നേതൃത്വം പി.ബി അംഗങ്ങള്‍ക്കൊപ്പം പരിഗണന നല്‍കി.

കേരളത്തില്‍നിന്നുള്ള പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, എം.എ. ബേബി എന്നിവരും വേദിയിലുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയെന്ന നിലക്ക് കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് കേരളത്തില്‍നിന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചത്.  പാര്‍ട്ടി നേതൃയോഗങ്ങളില്‍നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്ന മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ഉദ്ഘാടന റാലിയില്‍ അധ്യക്ഷനാക്കിയതും ശ്രദ്ധേയമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.