കെ.എസ്.ആര്‍.ടി.സി ബസിടിച്ച്  കാല്‍നടക്കാരന്‍ മരിച്ചു 

കുന്ദമംഗലം: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാല്‍നടക്കാരന്‍ മരിച്ചു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ദേശീയപാതയില്‍ കാരന്തൂര്‍ മര്‍കസ് ജങ്ഷന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. മര്‍കസിനടുത്തുള്ള ഹാപ്പി സലൂണിലെ ജീവനക്കാരന്‍ മണാശ്ശേരി മേടംപറ്റ ശബീറലിയാണ് (29) മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാരന്തൂര്‍ കായക്കല്‍ പ്രജീഷിനാണ് (38) പരിക്കേറ്റത്. നിലമ്പൂരില്‍നിന്ന് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ ശ്രമിക്കവെ പാലക്കാട്ടേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിലമ്പൂര്‍ ബസിനടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. ഇതോടെ നിയന്ത്രണംവിട്ട ബസ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഷബീറലിയുടെ ദേഹത്ത് പാഞ്ഞുകയറി. യുവാവ് തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ പ്രജീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷബീറലിയുടെ മൃതദേഹം മുഖദാറിലെ വാപ്പായ് ഹൗസില്‍ എത്തിച്ച് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ്: പരേതനായ കോയമോന്‍. മാതാവ്: ഫാത്തിമ. ഭാര്യ: ഷറീന. 
മക്കള്‍: അബ്ദുല്‍ സൈഹാന്‍, സിയ ഫാത്തിമ, സന ഫാത്തിമ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.