പാലക്കാട്: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാർകോഴ കേസ് അന്വേഷണം നടത്തിയ വിജിലൻസ് എസ്.പി ആർ. സുകേശനെതിരെ സി.പി.എം പി.ബി അംഗം പിണറായി വിജയൻ. കോഴ കേസിൽ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥൻ തന്നെ ആരോപണവിധേയനായ മാണിക്ക് സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന് പിണറായി പറഞ്ഞു. എല്‍.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകേശന്‍റെ നിലപാട് മാറ്റം ആർക്കു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻചാണ്ടി നടത്തുന്നത് സംസ്ഥാനത്തെ പൊലീസ് സേനയെ ഭിന്നിപ്പിക്കുന്ന കുതന്ത്രമാണെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതിന്‍റെ പ്രശ്‌നമാണിത്. അതുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ കാരണം കൊണ്ടാണ് മാണി രാജിെവക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.