കൊച്ചി: പാനായിക്കുളം സിമി കേസില്‍ രണ്ട് പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. കേസിലെ രണ്ടാം പ്രതി അബ്ദുല്‍ റാസിക്, നാലാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ കുറ്റം ചുമത്തിയത്. ഇരുവരും തങ്ങള്‍ക്കെതിരായ കുറ്റം നിഷേധിച്ചു.
2006 ആഗസ്റ്റ് 15ന് രണ്ടു മുതല്‍ നാലുവരെ പ്രതികള്‍ നടത്തിയ പ്രസംഗം സംബന്ധിച്ച ഭാഗം പ്രഥമഘട്ടത്തില്‍ വായിച്ചു കേള്‍പ്പിച്ച കുറ്റപത്രത്തില്‍ വിട്ടുപോയതിനാലാണ് വിചാരണ പൂര്‍ത്തിയായശേഷം അനുബന്ധ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. കേസിലെ മൂന്നാം പ്രതി അന്‍സാര്‍ നദ്വിക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം ഒമ്പതിന് വായിച്ച് കേള്‍പ്പിക്കും. ഏതെങ്കിലും സാക്ഷികളെ തുടര്‍ വിസ്താരം നടത്തുന്നുണ്ടെങ്കില്‍ ഒമ്പതിന് കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തേ 13ാം പ്രതി സ്വാലിഹിന് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ളെന്ന് കണ്ടത്തെിയതിനാല്‍ വിചാരണ നടപടി അവസാനിപ്പിച്ച് ജുവനൈല്‍ കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. സ്വാലിഹിനെതിരായ കേസിലെ വിചാരണ നടപടി ഇനി കോട്ടയം ജുവനൈല്‍ കോടതിയിലാവും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.