പാലക്കാട്: ചൊവ്വാഴ്ച ഒരു വിഭാഗം റേഷൻ വ്യാപാരികൾ കടയടച്ച് നടത്തുന്ന സമരത്തിൽ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പങ്കെടുക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അടൂർ പ്രകാശ് എം.പി അറിയിച്ചു. വാതിൽപ്പടി വിതരണക്കാരുടെ പണിമുടക്ക് കഴിഞ്ഞ് ഈ മാസത്തെ റേഷൻ വിതരണം തുടങ്ങിയ സാഹചര്യത്തിൽ കടയടപ്പ് സമരം കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. റേഷൻ വ്യാപാരികളോട് സർക്കാർ അവഗണനയിൽ പ്രതിഷേധം രേഖപ്പെടുത്താൻ ഇനി അനിശ്ചിതകാല സമരമാണ് വേണ്ടത്.
മറ്റ് ചില സംഘടനകൾ അനിശ്ചിതകാല സമരത്തിൽനിന്ന് പിന്മാറിയത് രാഷ്ട്രീയവഞ്ചനയാണെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻകടകളും തുറന്നു പ്രവർത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അടൂർ പ്രകാശും ജനറൽ സെക്രട്ടറി കെ.ബി. ബിജുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.