വടകര: കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ സ്മാരക സ്തൂപം തകർത്ത നിലയിൽ. തിങ്കളാഴ്ച അർധരാത്രിയാണ് വള്ളിക്കാട്ടെ താൽകാലിക സ്തൂപത്തിന് നേരെ ആക്രമണമുണ്ടായത്. സ്തൂപത്തിന് സമീപത്തുള്ള ട്യൂബ് ലൈറ്റുകളും തകർത്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർ.എം.പി ആരോപിച്ചു. എന്നാൽ, സി.പി.എം കേന്ദ്രങ്ങൾ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുമ്പ് മൂന്ന് തവണ സമാനരീതിയിൽ സ്തൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് ശേഷം പുനർനിർമിച്ച സ്തൂപമാണ് ഇന്നലെ തകർക്കപ്പെട്ടത്.
ആക്രമണത്തിന് പിന്നില്ലെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ പ്രതികരിച്ചു. പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് നിരന്തരമുള്ള അക്രമ സംഭവങ്ങൾക്ക് കാരണമെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.