തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിയാറായപ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ യു.ഡി.എഫ് തിരിച്ചടി നേരിട്ടപ്പോള്‍ ബി.ജെ.പി നേട്ടമുണ്ടാക്കി. ഇതുവരെ സാന്നിധ്യമറിയിക്കാതിരുന്ന ഇടങ്ങളില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു.
കോഴിക്കോട്,കൊല്ലം കോര്‍പറേഷനുകള്‍ എല്‍.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. കൊച്ചി കോര്‍പറേഷന്‍ യു.ഡി.എഫിന് ലഭിച്ചു. തിരുവനന്തപുരം,കണ്ണൂര്‍,തൃശൂര്‍ എന്നിവിടങ്ങളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബി.ജെ.പി രണ്ടാംസ്ഥാനത്തത്തെി.
941 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 547 സീറ്റിലും യു.ഡി.എഫ് 367, ബി.ജെ.പി 14ഉം സീറ്ററിലും ജയിച്ചു. മറ്റുള്ളവര്‍ 11.
152 ബ്ളോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 90ലും,യു.ഡി.എഫ് 61ലും ജയിച്ചു. മറ്റുള്ളവര്‍1.
14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴു വീതം എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചു.
87 മുനിസിപ്പാലിറ്റികളില്‍ 45 എണ്ണം എല്‍.ഡി.എഫിനും 40 യു.ഡി.എഫിനും ,1 ബി.ജെ.പിക്കും ലഭിച്ചു.
ആറ് കോര്‍പറേഷനില്‍ നാലെണ്ണം എല്‍.ഡി.എഫിനും രണ്ടെണ്ണം യു.ഡി.എഫിനും ലഭിച്ചു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ സത്യപ്രതിജ്ഞ 12ന് നടക്കും. നഗരസഭാ ചെയര്‍മാന്‍, മേയര്‍ തിരഞ്ഞെടുപ്പ് 18നും പ്രസിഡന്‍്റ് തിരഞ്ഞെടുപ്പ് 19നും നടക്കും.
മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നവംബര്‍ 18ന് രാവിലെ 11നും വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും.
ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് 19നും വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും.
തെരഞ്ഞെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖാന്തരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.