വര്‍ഗീയശക്തികള്‍ക്കേറ്റ കനത്ത പ്രഹരം -സുധീരന്‍

തിരുവനന്തപുരം: ബിഹാറില്‍ നിതീഷ്കുമാറിന്‍െറ നേതൃത്വത്തില്‍ മഹാസഖ്യം നേടിയ വന്‍വിജയം ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനാധിപത്യ-മതേതര മുന്നേറ്റത്തിന് ആവേശം പകരുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ബി.ജെ.പി പ്രതിനിധീകരിക്കുന്ന വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്ത പ്രഹരമാണിത്. മതേതരശക്തികളെ ഭിന്നിപ്പിച്ച് വര്‍ഗീയശക്തികള്‍ക്ക് സഹായകമായ സി.പി.എമ്മിന്‍െറ അവസരവാദനയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായെന്നും സുധീരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.