മുരളി ഇനി അപേക്ഷ എഴുതില്ല, സ്വീകരിക്കും

കായംകുളം: പഞ്ചായത്ത് ഓഫിസിെൻറ പടിക്കലിരുന്നു ഗുണഭോക്താക്കൾക്ക് സേവനം നൽകിയ മുരളി ഇനി പ്രസിഡൻറിെൻറ കസേരയിലിരുന്ന് സേവനം ചെയ്യും. സാധാരണക്കാരെൻറ വിഷയങ്ങളെ സംബന്ധിച്ച ഉൾക്കാഴ്ചയുമായാണ് വള്ളികുന്നം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് മുരളി എത്തുന്നത്. സി.പി.എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗമായ മുരളി ഒരിക്കൽപോലും പ്രതീക്ഷിക്കാതിരുന്ന സ്ഥാനങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. പഞ്ചായത്ത് ഓഫിസിന് മുന്നിലെ കടത്തിണ്ണയിലെ അപേക്ഷ എഴുത്തുകാരനെ പഞ്ചായത്ത് പ്രസിഡൻറായി കാണുന്നതിൽ സാധാരണ ജനങ്ങൾക്കും ഏറെ സന്തോഷം.

പഞ്ചായത്ത്–വില്ലേജ് ഓഫിസുകളിൽ എത്തുന്നവർക്ക് അപേക്ഷ എഴുതി നൽകുന്നതിലൂടെ ലഭിക്കുന്ന തുച്ഛവരുമാനമാണ് മുരളിയുടെ ജീവിതമാർഗം.  പ്രതിഫലം വാങ്ങാൻ കഴിയാത്ത സാഹചര്യമുള്ളവരാണ് പലപ്പോഴും മുരളിയുടെ സഹായം തേടിയെത്തിയത്. അപ്പോഴൊക്കെയും പരിഭവമില്ലാതെ സന്തോഷപൂർവം അവരെ സഹായിച്ചിരുന്നു. ഇടതു രാഷ്ട്രീയത്തിന് വേരോട്ടമുള്ള മണ്ണിൽ എസ്.എഫ്.ഐക്കാരനായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശം.

ജീവിതമാർഗമെന്ന നിലയിൽ അപേക്ഷ എഴുത്ത് തൊഴിലായി വന്നതോടെ വീണ്ടും രാഷ്ട്രീയരംഗത്ത് സജീവമായി. കന്നിമേൽ വാർഡിൽ സി.പി.എം കണ്ടെത്തിയിരുന്ന സ്ഥാനാർഥിക്ക് മത്സരിക്കാൻ കഴിയാതെ വന്നതോടെ അപ്രതീക്ഷിതമായാണ് മുരളിയെ തേടി സ്ഥാനാർഥിത്വം എത്തുന്നത്. കോൺഗ്രസിെൻറ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. സത്യശീലനെ പരാജയപ്പെടുത്തിയാണ് മുരളി പഞ്ചായത്തിലേക്ക് എത്തുന്നത്.

സി.പി.എമ്മിെൻറ പ്രസിഡൻറ്  സ്ഥാനാർഥിയായിരുന്ന ഏരിയകമ്മിറ്റിയംഗം മോഹൻകുമാർ ഒന്നാം വാർഡിൽ പരാജയപ്പെട്ടതോടെ ആ പദവിയും മുരളിയിലേക്ക് വന്നുചേരുകയായിരുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.