മാണി രാഷ്ട്രീയ മര്യാദ കാണിച്ചെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മന്ത്രി പദവി രാജിവെച്ചത് വഴി കെ.എം മാണി രാഷ്ട്രീയ മര്യാദ കാണിച്ചെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ രാജിവെച്ചിരുന്നുവെങ്കിൽ തിളക്കം ഇരിട്ടിക്കുമായിരുന്നു. വിശ്വസിക്കാൻ കൊള്ളാത്തവനാണെന്ന് പി.ജെ ജോസഫ് ഒരിക്കൽ കൂടി തെളിയിച്ചു. മാണിയെ പിന്തുണക്കാത്ത ജോസഫിന്‍റെ നിലപാട് കേരളാ കോൺഗ്രസിനെ ഒരു പിളർപ്പിലേക്ക് നയിച്ചേക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിക്ക് നയമില്ലായിരുന്നു. എസ്.എൻ.ഡി.പി രൂപീകരിക്കുന്ന പുതിയ പാർട്ടി ബി.ജെ.പിയുമായി സഹകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.