ആരോപണം ഉന്നയിക്കുന്നവർ തെളിവും കൊണ്ടുവരണം: മുഖ്യമന്ത്രി

കോഴിക്കോട്: മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവും കൂടി ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആരോപണങ്ങൾ ഉന്നയിക്കുക, എന്നിട്ട് തെളിവ് സർക്കാർ കൊണ്ടുവരണമെന്ന് പറയുന്നത് ശരിയല്ല. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാർകോഴ കേസിൽ ഇരട്ടനീതിയാണ് ഉണ്ടായത് എന്ന ആരോപണത്തിൽ കഴമ്പില്ല. കെ.എം മാണി കുറ്റം ചെയ്തു എന്ന് താൻ വിശ്വസിക്കുന്നില്ല. യു.ഡി.എഫിലെ സീനിയർ നേതാവാണ് അദ്ദേഹം. യു.ഡി.എഫിന്‍റെ പിന്തുണ അദ്ദേഹത്തിന് എപ്പോഴുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.