കോഴിക്കോട്: എറണാകുളം മഹാരാജാസില്‍ ദലിത് വിദ്യാര്‍ഥിയെ പുറത്താക്കിയ കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭത്തിന് നേതൃത്വംനല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ എസ്.എഫ്.ഐ തുടരുന്ന അതിക്രമം അപലപനീയമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. ദലിത്, പിന്നാക്ക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളോട് തുടരുന്ന അതിക്രമങ്ങളോട് ജനാധിപത്യസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സാമൂഹിക സാംസ്കാരിക രംഗത്തെ 25 പേര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ കാമ്പസുകളില്‍ അക്രമം അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐ തയാറാവണം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടേതടക്കമുള്ള പരാതിയില്‍ നടപടിസ്വീകരിക്കാനും ഹോസ്റ്റലിലും കാമ്പസിലും ജനാധിപത്യ അന്തരീക്ഷം ഉറപ്പുവരുത്താനും ആഭ്യന്തരമന്ത്രി ഉടന്‍ ഇടപെടണം.
കെ.കെ. കൊച്ച്, ഗ്രോ വാസു, ഡോ. എം.ബി. മനോജ്, സണ്ണി എം. കപ്പിക്കാട്, രേഖ രാജ്, കെ. അംബുജാക്ഷന്‍, ശ്രീജ നെയ്യാറ്റിന്‍കര, എ.എസ്. അജിത്കുമാര്‍, ശിഹാബ് പൂക്കോട്ടൂര്‍, ഡോ. വര്‍ഷ ബഷീര്‍, ടി. ശാക്കിര്‍, ഡോ. കെ.എസ്. സുദീപ്, നഹാസ് മാള, തമ്പാട്ടി മദ്സൂദ്, പി. റുക്സാന തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.