തിരുവനന്തപുരം: നാലാം ക്ളാസുകാരിയായ മീനാക്ഷിയുടെ, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായി. വ്യാഴാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത ചിത്രം വെള്ളിയാഴ്ച വൈകീട്ട്നാലിനുള്ളില്‍ 470133 പേര്‍ കണ്ടുകഴിഞ്ഞു.
തിരുവനന്തപുരം മണക്കാട് ഗവ. ഹൈസ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയായ മീനാക്ഷിയുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു വിദ്യാഭ്യാസ മന്ത്രിക്കൊപ്പം ഒരു ഫോട്ടോ എടുക്കുകയെന്നത്. ഈ ആഗ്രഹം സഫലീകരിക്കാന്‍ മണക്കാട് ഗവ. വി.എച്ച്.എസ്.എസിലെ അധ്യാപികയായ മാതാവ് രജിതകുമാരിയെയും കൂട്ടി മീനാക്ഷി വ്യാഴാഴ്ച വൈകീട്ട് മന്ത്രിയുടെ ചേംബറിലത്തെുകയായിരുന്നു. മീനാക്ഷിയുടെ ആഗ്രഹം അറിഞ്ഞ ഉടനെ മന്ത്രി അരികെ നിര്‍ത്തി രജിതകുമാരിയുടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുപ്പിച്ചു. വീട്ടിലത്തെിയ ശേഷം രജിതകുമാരി മന്ത്രിയുടെ ഓഫിസിലേക്ക് അയച്ച ഫോട്ടോ വിദ്യാഭ്യാസ മന്ത്രി ‘എന്നെ ഇന്ന് ഓഫിസില്‍ സന്ദര്‍ശിച്ച കൊച്ചുമിടുക്കി’ എന്ന അടിക്കുറിപ്പോടെ തന്‍െറ ഫേസ് ബുക് പേജായ www.facebook.com/PK.Abdu.Rabb ല്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വന്‍ ഹിറ്റായി മാറിയ ഫോട്ടോ ഇതുവരെ 18400 ഓളം പേര്‍ ലൈക് ചെയ്തിട്ടുണ്ട്. 430 ഓളം കമന്‍റുകളും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.