സർക്കാറിനെ വിമർശിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി തോമസ് ജേക്കബ്

തിരുവനന്തപുരം: ബാർ കോഴ വിഷയത്തിൽ മുഖ്യമന്ത്രിയെയോ സർക്കാറിനെയോ താൻ വിമർശിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി തോമസ് ജേക്കബിന്‍റെ മറുപടി. ചീഫ് സെക്രട്ടറി നൽകിയ നോട്ടീസിന് നൽകിയ മറുപടിയിലാണ് എ.ഡി.ജി.പി നിലപാടറിയിച്ചത്. മറ്റ് പല ഉന്നത ഉദ്യോഗസ്ഥരും സർക്കാർ നയങ്ങളെ പരസ്യമായി വിമർശിക്കുന്നുണ്ട്. എന്നാൽ, താൻ സർക്കാറിനെ പ്രതികൂട്ടിലാക്കിയിട്ടില്ല. സത്യം ജയിക്കട്ടെ എന്ന് മാത്രമാണ് താൻ മാധ്യമങ്ങളോട് പറഞ്ഞതെന്നും മറുപടിയിൽ എ.ഡി.ജി.പി പറയുന്നു.

ബാർ കോഴ കേസിൽ വിജിലൻസിനെ വിമർശിച്ച് കോടതി വിധി പുറത്തു വന്നപ്പോഴാണ് എ.ഡി.ജി.പി മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യം ജയിക്കട്ടെ എന്നായിരുന്നു പ്രതികരണം. ഈ പരാമർശം സർക്കാറിനെ പ്രതികൂട്ടിലാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് ചീഫ് സെക്രട്ടറി, തോമസ് ജേക്കബിനോട് വിശദീകരണം തേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.