ശാശ്വതികാനന്ദയുടെ ദുബൈ യാത്രയും അന്വേഷിക്കണം: സ്വാമി സൂക്ഷ്മാനന്ദ

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ വിവാദ ദുബൈ യാത്ര അന്വേഷിക്കണമെന്ന് സ്വാമി സൂക്ഷ്മാനന്ദ. ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തണം. മരണത്തിന് ഏതാനും ദിവസം മുമ്പാണ് സ്വാമി ദുബൈ യാത്ര നടത്തിയത്. അവിടെവെച്ച് സ്വാമിയും തുഷാർ വെള്ളാപ്പള്ളിയും തമ്മിൽ വഴക്കുണ്ടായെന്ന് ആരോപണമുണ്ടെന്നും സൂക്ഷ്മാനന്ദ പറഞ്ഞു.

സ്വാമി സമാധിയായെന്ന് ഉറപ്പുണ്ടായത് കൊണ്ടാണ് പോസ്റ്റ്മോർട്ടം വേണ്ടെന്ന നിലപാട് താൻ സ്വീകരിച്ചത്. ഇതേനിലപാടായിരുന്നു വെള്ളാപ്പള്ളി നടേശന്‍റേതും. അന്നത്തെ എ.ഡി.ജി.പി വി.ആർ രാജീവ് അടക്കമുള്ളവരുടെ നിർബന്ധത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കൊലപാതകിയെന്ന് ആരോപണം ഉയർന്ന പ്രിയനെകുറിച്ച് അറിയില്ല. പ്രധാന സാക്ഷി സാബുവിന് ജോലി തരപ്പെടുത്തി കൊടുത്തത് ധാർമിതക കൊണ്ടാണെന്നും സൂക്ഷ്മാനന്ദ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.