പി.സി ജോർജിനെ അയോഗ്യനാക്കിയ നടപടി: സ്​പീക്കർക്കെതിരെ വക്കം പുര​ുഷോത്തമൻ

തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവെച്ച പി.സി േജാർജിനെ അയോഗ്യനാക്കിയ സ്പീക്കർ എൻ.ശക്തെൻറ നടപടി ശരിയല്ലെന്നു മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ. ജോർജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി അംഗീകരിക്കാനാവില്ല. സ്പീക്കർ ജോർജിെൻറ രാജി സ്വീകരിക്കുകയായിരുന്നു വേണ്ടത്. എം.എൽ.എസ്ഥാനത്തു നിന്നും രാജിവെച്ചയാളെ അയോഗ്യനാക്കുന്നതിൽ കാര്യമില്ല. ആരോപണ പ്രത്യാരോപണങ്ങൾ രാഷ്ട്രീയത്തിൽ പതിവാണ്. ആരോപണങ്ങൾ തെളിയിക്കപ്പെടാതെ ആരും രാജിവെക്കേണ്ടകാര്യമില്ല.ജോർജിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞിട്ടില്ലെന്നും വക്കം കൂട്ടിച്ചേർത്തു.

പി.സി ജോർജിനെ അയോഗ്യനാക്കിയ നടപടിയെ ന്യായികരിച്ച് സ്പീക്കർ എൻ.ശക്തൻ ഇന്ന് രംഗെത്തത്തിയിരുന്നു.നടപടി  രാഷ്ട്രീയ പ്രേരിതമെന്ന വിമർശം തെറ്റാണെന്നും ആരോപണമുന്നയിക്കുന്നവർ നിയമം അറിയാത്തവരാണെന്നും ശക്തൻ പറഞ്ഞിരുന്നു.നവംബർ 13നാണ് കൂറുമാറ്റ നിരോധ നിയമപ്രകാരം പി.സി ജോർജിെൻറ നിയമസഭാംഗത്വം സ്പീക്കർ റദ്ദാക്കിയത്. കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ഉണ്ണിയാടൻ നൽകിയ പരാതി പരിഗണിച്ചായിരുന്നു നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.