കവി ഡോ. ആര്‍. മനോജ് ചെമ്മരുതിയാറ്റില്‍ മരിച്ചനിലയില്‍


വര്‍ക്കല: കോളജ് അധ്യാപകനും കവിയുമായ നാവായിക്കുളം പറകുന്ന് പ്ളാവിളവീട്ടില്‍ ഡോ.ആര്‍. മനോജിനെ (44) ചെമ്മരുതിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തെി. നിലമേല്‍ എന്‍.എസ്.എസ് കോളജിലെ മലയാളം വിഭാഗം അസി. പ്രഫസറാണ്.പുതിയ പുസ്തകമായ ‘സഭാനാടകം’ ഈ മാസം അവസാനം പ്രകാശനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.  ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തിരുവനന്തപുരത്ത് പോകുകയും അവിടെ തങ്ങുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ  കോളജിലത്തെിയ ഇദ്ദേഹം മൊബൈല്‍ ഫോണ്‍ തകരാറിലായതിനാല്‍ മറ്റാരുടെയോ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ച് വൈകീട്ട് എത്തുമെന്ന് പറഞ്ഞിരുന്നത്രെ. എന്നാല്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞും വീട്ടിലത്തൊത്തതിനത്തെുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചു. ഇതിനിടെ വെള്ളിയാഴ്ച രാത്രി സുഹൃത്തിന്‍െറ ബൈക്കിലത്തെിയ മനോജ് വീടിനടുത്തുള്ള ചെറപ്പാട് പാലത്തിലിറങ്ങിയതായി വിവരംകിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തെിയത്. ആറ്റുവരമ്പിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്ന് സംശയിക്കുന്നു.
കേരള സര്‍വകലാശാലയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മനോജ് ‘ആഴം’, ‘വനം നദി ഭാഷ’, ‘ഉത്തരമേഘം’ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചതന്ത്രം കഥയെ ആസ്പദമാക്കി ‘മിത്രഭേദം’ എന്ന കുട്ടികള്‍ക്കുള്ള നാടകം എഴുതി സംവിധാനം ചെയ്തു. ആറ്റിങ്ങല്‍ അഭിധരംഗസാഹിത്യ വീഥിയുടെ സെക്രട്ടറിയാണ്.
സി.പി.ഐയുടെ കീഴിലെ അധ്യാപക സംഘടനയിലും യുവകലാ സാഹിതിയിലും സജീവമായിരുന്നു. പിതാവ്: രാമകൃഷ്ണന്‍ ഉണ്ണിത്താന്‍. മാതാവ്: ഇന്ദിരാമ്മ. സഹോദരങ്ങള്‍: സഞ്ജീവ്, പ്രകാശ്, രാജീവ്, പരേതനായ വിനോദ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.