പുരസ്കാരങ്ങൾ തിരിച്ചു നൽകുന്നത് തെറ്റായ സന്ദേശമാകും -ശ്യാം ബെനഗൽ

കൊച്ചി: രാഷ്ട്രം നൽകിയ പുരസ്കാരങ്ങൾ തിരിച്ചു നൽകി അസഹിഷ്ണുതക്കെതിരെ പ്രതിഷധിക്കുന്നത് ശരിയായ രീതിയല്ലെന്ന് ബോളിവുഡ് സംവിധായകൻ ശ്യാം ബെനഗൽ. പുരസ്കാരങ്ങൾ തിരിച്ചു നൽകുന്നത് തെറ്റായ സന്ദേശമേ പ്രചരിപ്പിക്കുകയുള്ളൂ. വർധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ സംഘടിത പ്രതിഷേധമാണ് വേണ്ടത്. നാനാത്വമാണ് ഇന്ത്യയുടെ പ്രത്യേകത. എല്ലാ മതങ്ങളുടെയും സത്ത മാനുഷിക മൂല്യങ്ങളാണ്. ഇത് ഉൾക്കൊണ്ട് പ്രവർത്തിച്ചാലേ അസഹിഷ്ണുതയെ ഇല്ലായ്മ ചെയ്യാൻ സാധിക്കൂവെന്നും ശ്യാം ബെനഗൽ പറഞ്ഞു.

അലിഫ്-2015 രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മുഖ്യാഥിതിയായെത്തിയ ശ്യാം ബെനഗൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.