ജേക്കബ് തോമസിനെതിരെ നടപടി ഒഴിവാക്കാൻ ആവശ്യപ്പെട്ടില്ല -ചെന്നിത്തല

തിരുവനന്തപുരം: സർക്കാറിനെ വിമർശിച്ച എ.ഡി.ജി.പി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. സര്‍ക്കാര്‍ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. മാധ്യമപ്രവർത്തകര്‍ സ്വപ്‌ന ലോകത്താണ്. വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. വിമർശം നടത്തിയ ജേക്കബ് തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ശിപാർശ ചെയ്തതായി വാർത്തകൾ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും.

ബാർ കോഴ കേസിൽ കോടതി വിധി വന്ന ശേഷവും ഫയർഫോഴ്സ് വകുപ്പിന്‍റെ മേധാവി സ്ഥാനത്തു നിന്ന് നീക്കിയ വിഷയത്തിലുമാണ് ജേക്കബ് തോമസ് സർക്കാറിനെതിരെ വിമർശ പ്രസ്താവന നടത്തിയത്. ഇതേതുടർന്നാണ് എ.ഡി.ജി.പിയുടെ പ്രതികരണങ്ങൾ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.