കൊച്ചി: ബാർ കോഴക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഉത്തരവാദിത്തപ്പെട്ടവർ പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് ൈഹകോടതി. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുെട പ്രസതാവന പാടില്ലായിരുന്നു. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്നും ൈഹകോടതി നിർദേശിച്ചു. മാണിയുടെ ഭാഗം കേൾക്കാതെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടി ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യു നൽകിയ റിവിഷൻ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.
പുന:പരിശോധനാ ഹരജി പരിഗണിക്കുന്നത് ഡിസംബർ രണ്ടിലേക്ക് മാറ്റി. എല്ലാ കക്ഷികളുെടയും വാദം കേൾക്കണമെന്ന അഡ്വക്കറ്റ് ജനറലിെൻറ വാദം പരിഗണിച്ചാണ് േകസ് മാറ്റിയത്. കേസിൽ കെ.എം മാണിക്കും എതിർകക്ഷികൾക്കും ൈഹകോടതി നോട്ടീസ് അയച്ചു. കേസുമായ ബന്ധപ്പെട്ട് എല്ലാ രേഖകളും വെള്ളിയാഴ്ചക്കണം ഹാജരാക്കാനും കോടതി നിർദേശിച്ചു
ഹരജി രാവിലെ പരിഗണനക്കു വന്നപ്പോൾ ബാർ കോഴക്കേസിൽ സി.ബി.െഎ അന്വേഷണമല്ലേ ഉചിതെമന്ന് ഹൈകോടതി ചോദിച്ചിരുന്നു.കേസിൽ പ്രതിയായ കെ.എം.മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സുധീന്ദ്ര കുമാർ വാക്കാലുള്ള നിരീക്ഷണം നടത്തിയത്.
എന്തുകൊണ്ട് സി.ബി.െഎ അന്വേഷണത്തെക്കുറിച്ച് ആലോചിച്ചൂകൂടായെന്നു ചോദിച്ച ഹൈകോടതി വിജിലൻസിെൻറ തുടരന്വേഷണത്തെക്കുറിച്ച് സംശയവും പ്രകടിപ്പിച്ചു. വിജിലൻസ് കേരള സർക്കാറിന് കീഴിലാണ് പ്രവർത്തിക്കുന്നത്. സർക്കാരിന് കീഴിലെ ഏജൻസി ഇത്തരമൊരു കേസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.